Manjonam (മഞ്ഞോണം) Festival | Kodungallur

Manjonam (മഞ്ഞോണം)


വര്‍ണ്ണങ്ങള്‍ വാരി വിതറും. പരസ്പരം വാരിപ്പൂശും. കൊടുങ്ങല്ലൂരിലെ ഈ ആഘോഷം പക്ഷേ ഹോളി അല്ല. കുടുംബി സമുദായത്തിന്റെ പരമ്പരാഗത ആഘോഷമായ മഞ്ഞോണം ആണ് ഇത്. കൊടുങ്ങല്ലൂരിലെ വിവിധ കേന്ദ്രങ്ങളില്‍ മഞ്ഞോണം കെങ്കേമമായി ആഘോഷിച്ചു. ഹോളിക്ക് സമാനമായ മഞ്ഞോണം ആഘോഷത്തിന്റെ ഭാഗമായി വഞ്ചി എഴുന്നള്ളിപ്പ്, മഞ്ഞക്കുളി എന്നീ ചടങ്ങുകള്‍ നടന്നു. ചാപ്പാറയില്‍ വിപുലമായ ആഘോഷമാണ് നടന്നത്. മണ്ണാറത്താഴത്ത് നിന്നും താളമേളങ്ങളുടെ അകമ്പടിയോടെ വഞ്ചി എഴുന്നള്ളിപ്പ് ആരംഭിച്ചു. കുഡുംബി സമുദായത്തിന്റെ ഘോഷയാത്രയെ തുടര്‍ന്ന് ക്ഷേത്രാങ്കണത്തില്‍ മഞ്ഞക്കുളി നടന്നു. 









മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തരച്ച വെള്ളത്തില്‍ കുളിക്കുന്ന ചടങ്ങാണ് മഞ്ഞക്കുളി. മഞ്ഞള്‍ വെള്ളം നിറച്ച ചെറുവഞ്ചി ക്ഷേത്രത്തിനുചുറ്റും വലം വെയ്ക്കുകയും മഞ്ഞള്‍വെള്ളം പ്രസാദമായി വിതരണംചെയ്യുകയും ചെയ്തു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗോവയില്‍ നിന്നും പലായനം ചെയ്തവരാണ് കുഡുംബി സമുദായം. ഇവരുടെ ആചാരങ്ങള്‍ക്ക് ഇന്നും തനിമയുടെ പുതുമയുണ്ട്. ഹോളിയുമായി സാദൃശ്യമുള്ള മഞ്ഞോണത്തെ 'മഞ്ഞോളി' എന്നും വിളിക്കാറുണ്ട്.










Location : Kodungallur
Photography : Shobin AB


Comments

Popular Posts